വന്ദനം പൊന്നേശുനാഥാ CSIKerla
വന്ദനം പൊന്നേശുനാഥാ-!
നിന്റെ കൃപയ്ക്കായ് എന്നുമേ
1. ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിന്നായ്
തന്ന കൃപയോര്‍ത്തിതാ - വന്ദനം - വന്ദനം
2. പോയ രാവില്‍ എന്നെ കാവല്‍ ചെയ്ത
നായകനേ! നന്ദിയായ് - വന്ദനം - വന്ദനം
3. ഇന്നലേക്കാള്‍ - ഇന്നുനിന്നോടേറ്റം
ചേര്‍ന്നു ജീവിക്കേണം ഞാന്‍ - വന്ദനം - വന്ദനം
4. ഇന്നു നിന്റെ ആത്മശക്തിമൂലം
എന്നെ മുറ്റും കാക്കുക - വന്ദനം - വന്ദനം
5. നിന്മുഖത്തിലുള്ള ദിവ്യകാന്തി
എന്മേല് ശോഭിക്കേണമേ - വന്ദനം - വന്ദനം
6. അഴിയാത്ത-ജീവശക്തിയെന്നില്‍
ഒഴിയാതെ പാര്‍ക്കേണം - വന്ദനം - വന്ദനം