കര്ണ്ണാടകം ഏകതാളം CSIKerla40
കര്‍ണ്ണാടകം - ഏകതാളം
പല്ലവി
കര്‍ത്തനേ ഇപ്പകലിലെന്നെ നീ
കാവല്‍ ചെയ്തതി മോദമായ്
ചേര്‍ത്തണച്ചു നിന്‍ പാദത്തിലായ-
തോര്‍ത്തടി പണിയുന്നു ഞാന്‍
ചരണങ്ങള്‍
1. പക്ഷികള്‍ കൂടണഞ്ഞു കൊണ്ടവ
നിര്‍ഭയമായ് വസിക്കുംപോല്‍
പക്ഷമോടെന്‍റെ രക്ഷകാ! തവ
വക്ഷസ്സിലണഞ്ഞീടുന്നേന്‍ - കര്‍ത്തനേ
2. ഭൂതലേയുദിച്ചുയര്‍ന്ന സൂര്യ-
ശോഭ പോയ് മറഞ്ഞീടുന്നു;
നീതി സൂര്യനേ! മോദമോടക-
താരില്‍ നീ യുദിക്കേണമേ - കര്‍ത്തനേ
3. നിദ്രയില്‍ നിന്‍ ചിറകിങ്കീഴെന്നെ
ഭദ്രമായ് മറയ്ക്കേണമേ
രാത്രി മുഴുവന്‍ ആത്മാവാലെന്നെ
ശത്രുവില്‍ നിന്നു കാക്കണേ! - കര്‍ത്തനേ
4. രാത്രി ഞാന്‍ എന്‍ കിടക്കയില്‍,
പ്രാണനാഥനേ! വേദവാക്യങ്ങള്‍
ഓര്‍ത്തു ധ്യാനിച്ചു മോദമായ് പ്രാര്‍ത്ഥി-
ച്ചീടുവാന്‍ കൃപനല്‍കുകേ - കര്‍ത്തനേ
5. പ്രാണ നായകനേശുവേ നീയി-
രാത്രിയില്‍ എഴുന്നെള്ളിയാല്‍
ആനന്ദത്തോടെ ദാസനും എതി-
രേല്ക്കുവാന്‍ തുണയ്ക്കേണമേ - കര്‍ത്തനേ
6. ഇന്നു രാത്രിയില്‍ എന്‍റെ ജീവനെ
നീ എടുത്തീടുകില്‍ വിഭോ!
നിന്നില്‍ ഞാന്‍ നിദ്രകൊണ്ട്
വിശ്രമിച്ചിടുവാന്‍ കൃപ നല്‍കേണേ - കര്‍ത്തനേ