ക്രിസ്തുവില് നിദ്ര ഭാഗ്യമേ CSIKerla41
1. ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ,
ദുഃഖമതിന്നു പിമ്പില്ലേ;
ശത്രുക്കളാല്‍ ഉപദ്രവം
ഉണ്ടായിടാത്ത വിശ്രമം
2. ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ
അതിന്നു യോഗ്യം ഇന്‍പമേ;
ചാവിന്‍ നിഷ്ഠൂരം തീര്‍ന്നെന്നു
പാടുന്നതാശയുള്ളതു
3. ക്രിസ്തുവില്‍ നിദ്ര ശാന്തമേ;
ഉണര്‍വു പിന്‍പു ഭാഗ്യമേ
കര്‍ത്താവിന്‍ ശക്തി കാണിക്കും
നാഴികയില്‍ നാം മോദിക്കും
4. ക്രിസ്തുവില്‍ ഭാഗ്യ നിദ്രയാം
സങ്കേതം ദാസനാകണം
ഭയപ്പെടാതുറങ്ങട്ടെ
മേലില്‍ നിന്നു ക്ഷണം വരെ
5. ക്രിസ്തുവില്‍ നിദ്ര ഭാഗ്യമേ,
ബന്ധുക്കള്‍ ആകും ദൂരവെ;
നിന്‍ നിദ്ര ഏറ്റം ഭാഗ്യമേ
ദുഃഖമതിന്നു പിമ്പില്ലേ.