ആകാശമേ കേള്ക്ക
ആകാശമേ കേള്‍ക്ക
ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി
അവരെന്നോടു മത്സരിക്കുന്നു
കാള തന്‍റെ ഉടയവനെ,
കഴുത തന്‍റെ യജമാനന്‍റെ
പുല്‍തൊട്ടി അറിയുന്നല്ലോ
എന്‍ ജനം അറിയുന്നില്ല (ആകാശമേ..)
അകൃത്യ ഭാരം ചുമക്കും ജനം
ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍
ദൈവമാരെന്നറിയുന്നില്ല (ആകാശമേ..)
ആകാശത്തില്‍ പെരും ഞാറയും
കൊക്കും, മീവല്‍പ്പക്ഷിയും
അവര്‍ തന്‍റെ കാലം അറിയും
എന്‍ ജനം അറിയുന്നില്ല (ആകാശമേ..)