• waytochurch.com logo
Song # 12989

യേശുവോടു ചേര്ന്നിരിപ്പതെത്ര മോദമേ എന്ന രീതി CSIKerla44


 യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ - എന്ന രീതി
Psalm. 15
1. ദൈവരാജ്യമാര്‍ക്കു സ്വന്തമായിരുന്നിടും
തന്‍ വിശുദ്ധ പര്‍വ്വതത്തിലാര്‍ വസിച്ചിടും
ആത്മനാഥനാവസിക്കുമുന്നതങ്ങളില്‍
പാര്‍പ്പിടം ചമച്ചിടുന്നു ഭാഗ്യശാലികള്‍ - ദൈവ..

2. നിഷ്കളങ്കനാകിലും പവിത്രനാകിലും
സത്യസാക്ഷിയാകിലോ നീ തന്നെ ഭാഗ്യവാന്‍
നാവുകൊണ്ട് ദോഷമാര്‍ക്കുമോതിടായ്കിലോ
യാഹൊരുക്കിടും നിനക്കു നിത്യപാര്‍പ്പിടം- ദൈവ..

3. നിന്ദ്യമായതൊക്കെയും ത്യജിച്ചുനിന്നീടില്‍
നിത്യനായവന്‍ നിനക്കു കാവലായിടും
യേശുവെ ഭജിച്ചു വാഴുമീശതുല്യരെ
ആദരിക്കുവോര്‍ക്കവന്‍ സഹായമായിടും- ദൈവ..

4. സത്യമില്ലയെങ്കിലര്‍ത്ഥമില്ല ജീവിതം
വ്യര്‍ത്ഥ മോഹമെന്നുമേയനര്‍ത്ഥകാരണം
അനര്‍ത്ഥമായതൊക്കെയും വെറുത്തു നിന്നിടില്‍
വിശുദ്ധപര്‍വ്വതത്തില്‍ നാം വസിച്ചിടും ചിരം- ദൈവ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com