• waytochurch.com logo
Song # 12990

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ CSIKerla45


1. പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ
മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും

യേശുനാഥാ! എന്നപേക്ഷകേള്‍
മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍
നോക്കുകെന്നെയും

2. നിന്‍ കൃപാസനത്തിന്‍ മുമ്പില്‍ വീണുകെഞ്ചുന്നേ
എന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക - യേശു..

3. നിന്‍റെ രക്തം മാത്രം എന്‍റെ നിത്യ ശരണം
നിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം - യേശു..

4. ജീവനേക്കാള്‍ ഏറെ നന്നു നീയെന്‍ കര്‍ത്താവേ!
ഭൂമി സ്വര്‍ഗ്ഗം തന്നിലും നീ മാത്രം ആശ്രയം - യേശു..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com