ജീവനുണ്ടാം ഏക നോട്ടത്താല്ക്രൂശിങ്കല് CSIKerla47
There is life for a look
1
ജീവനുണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍
ജീവനുണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാപിക്കുക
ജീവനെ തന്നൊരു യേശുവില്‍
നോ-ക്കി-ജീവിക്ക-
ജീവനുണ്ടാം ഏക നോട്ട-
ത്താല്‍ ക്രൂശിങ്കല്‍
ജീവനുണ്ടാം ഇപ്പോള്‍ നിനക്ക്
2
യേശുതാന്‍ നിന്‍പാപം വഹിച്ചിട്ടില്ലായ്കില്‍
എന്തിനു പാപവാഹകനായ്
തന്‍ മൃത്യു നിന്‍ കടം വീട്ടായ്കിലെന്തിനു
പാപ നാശ രക്തമൊഴുക്കി (നോക്കി..)
3
പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കും
രക്തം താന്‍ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്തിയൊരേശുവില്‍ നിന്‍ പാപം
സാദരം വെയ്ക്കുക നീ മുദാ (നോക്കി..)
4
ചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശന്‍
ചൊന്നതാല്‍ സംശയം നീക്കുക
കാലത്തികവിങ്കല്‍ പ്രത്യക്ഷനായവന്‍
വേലയെ പൂര്‍ണ്ണമായ് തികച്ചു (നോക്കി..)
5
യേശു താന്‍ നല്‍കുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍
വന്നിടാ മൃത്യു എന്നറിക (നോക്കി..)