• waytochurch.com logo
Song # 12993

വിനയമുള്ളൊരു ഹൃദയമെന്നില് CSIKerla48


വിനയമുള്ളൊരു ഹൃദയമെന്നില്‍
മേനഞ്ഞിടേണമെ ദൈവമേ
അനുദിനം തവ ഭാവമെന്നില്‍
വിളങ്ങിടാന്‍ കൃപയേകിടൂ

ദിനം ദിനം ഞാന്‍ ദൈവമേ
മറന്നു പോയ്‌ നിന്‍ ദാനങ്ങള്‍
സ്വാശ്രയത്തില്‍ നിഗളിയായ്
സ്നേഹവാനേ ക്ഷമിക്കണേ - (വിനയ..)

1. നിഗളമെന്‍ നയനങ്ങള്‍ മൂടി
ഇരുളിലാക്കിയെന്‍ ജീവിതം
കോപമെന്‍ അധരങ്ങള്‍ മൂടി
പരുഷമാക്കിയെന്‍ മൊഴികളെ - (ദിനം ദിനം..)

2. അന്യരില്‍ ഞാന്‍ നന്മ കാണാന്‍
തുറന്ന മനസ്സെനിക്കേകുക
എന്നിലെ ഇല്ലായ്മ കാണാന്‍
ആത്മ ദര്‍ശനം ഏകുക - (ദിനം ദിനം..)

3. താഴ്മയും സൌമ്യതയുമെന്നില്‍
അനുദിനം വളര്‍ന്നീടുവാന്‍
താവകാത്മാവെന്‍റെയുള്ളില്‍
വാണിടേണം നിത്യമായ് - (ദിനം ദിനം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com