കനിവേറും സ്നേഹപിതാവേ CSIKerla431
കനിവേറും സ്നേഹപിതാവേ-
നിന്‍തിരു സന്നിധി തേടിവരുന്നു
അനുതാപമുതിരുന്ന ഹൃദയവുമായി
അകതാരിലപരാധ ബോധവുമായി - കനിവേറും..
1. സ്വന്ത സുഖംമാത്രം കാംക്ഷിച്ചു ഞാന്‍
സ്വാര്‍ത്ഥത തന്‍ ഇരുള്‍ കാട്ടിലൊളിച്ചു
സോദരനാം അയല്ക്കാരന്‍റെ ദുഃഖം
പങ്കിടാന്‍ പാടേ മറന്നുപോയി
എങ്കിലും നാഥാ നിന്‍ സ്നേഹത്തെയോര്‍ത്തിതാ
അനുതാപപൂര്‍വ്വം ഞാന്‍ വരുന്നു - കനിവേറും..
2. അവിടുത്തെ ഹിതമെന്തെന്നറിയാതെ ഞാന്‍
അകലെയായ് നിന്നില്‍ നിന്നന്യനായി
നിന്‍ മഹാത്യാഗത്തെ ഓര്‍ക്കാതെ ഞാന്‍
നിന്ദ്യമാം വഴികളില്‍ ജീവിച്ചുപോയ്
എങ്കിലും നാഥാ നിന്‍ സ്നേഹത്തെയോര്‍ത്തിതാ
അനുതാപപൂര്‍വ്വം ഞാന്‍ വരുന്നു - കനിവേറും..
3. അന്ധനായ് ഞാന്‍ ചെയ്ത പാപങ്ങളെല്ലാം
നിന്‍ ശിരസ്സില്‍ ഘോരമുള്ളുകളായ്
നിന്‍ നിണം ചിന്താന്‍ കാരണമായി
നിന്‍ കരള്‍ നോവും പാപങ്ങളാല്‍
എങ്കിലും നാഥാ നിന്‍ സ്നേഹത്തെയോര്‍ത്തിതാ
അനുതാപപൂര്‍വ്വം ഞാന്‍ വരുന്നു - കനിവേറും..