• waytochurch.com logo
Song # 12999

പേടി വേണ്ട ലേശം കൂടെ ഞാനെന്നും CSIKerla434


 1
പേടി വേണ്ട ലേശം കൂടെ ഞാനെന്നും
പാര്‍ക്കുമെന്ന വാക്കെന്‍ ദീപമായെന്നും
കൂരിരുട്ടിന്‍ മദ്ധ്യേ കൂടെ ശോഭിച്ചെന്‍
പാത കാണിച്ചീടും തനിയെ വിടപ്പെടാ

പോയ്‌ ഭയമെല്ലാം താന്‍ കൈവിടാ
സന്ദേഹം ഇല്ലതിനൊട്ടും
2
ശോഭയേറും പൂക്കള്‍ വാടിവീഴുന്നു
സൂര്യകാന്തി കൂടെ മാഞ്ഞുപോകുമേ
ശാരോന്‍ താരം യേശു പാര്‍ക്കും അന്തികെ
വാനില്‍ കാന്തിയാം താന്‍ തനിയെ വിട്ടീടുമോ? - പോയ്‌..
3
മാര്‍ഗ്ഗം അന്ധകാരം ആയിത്തീര്‍ന്നാലും
ആപല്‍ക്കാലമെന്‍റെ ഭാഗമാകിലും
യേശുനാഥന്‍ എന്നില്‍ ആശ ചേര്‍ക്കുന്നു
മോദം ഏകും വാക്യം തനിയെ വിടപ്പെടാ - പോയ്‌..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com