• waytochurch.com logo
Song # 13000

യഹോവ ദൈവമാം വിശുദ്ധജാതി നാം CSIKerla435


യഹോവ ദൈവമാം വിശുദ്ധജാതി നാം
അവനവകാശമാം ജനം നാം (2)
പരദേശികള്‍ നാം ഭാഗ്യശാലികള്‍
ഇതുപോലൊരു ജാതിയുണ്ടോ? - (യഹോവ..)
1
ആപത്തില്‍ നമ്മുടെ ദിവ്യ സങ്കേതവും
ബലവും ദൈവം ഒരുവനത്രെ
ആകയാല്‍ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല - (യഹോവ..)
2
അവനീ തലത്തില്‍ അപമാനം നമു -
ക്കവകാശമെന്നോര്‍ത്തിടണം
അവനായ്‌ കഷ്ടതയേല്‍ക്കുകില്‍ തേജസ്സില്‍
അനന്ത യുഗം വാണിടും നാം - (യഹോവ..)
3
നിര നിര നിരയായ്‌ അണി നിരന്നിടുവിന്‍
കുരിശിന്‍ പടയാളികളേ
ജയ ജയ ജയ കാഹളമൂതിടുവിന്‍
ജയ വീരനാം യേശുവിന് - (യഹോവ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com