• waytochurch.com logo
Song # 13002

പ്രാര്ത്ഥനയ്ക്കുത്തരം നല്കുന്നോനെ CSIKerla437


 1
പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നോനെ
നിന്‍റെ സന്നിധിയില്‍ ഞാന്‍ വരുന്നേ
സ്വര്‍ഗ്ഗീയാനുഗ്രഹ ഭണ്ഡാരത്തിന്‍
വാതില്‍ തുറക്കേണമേ

കേള്‍ക്കണേ എന്‍ പ്രാര്‍ത്ഥന
നല്‍കണേ എന്‍ യാചന
2
പുത്രന്‍റെ നാമത്തില്‍ ചോദിക്കുമ്പോള്‍
ഉത്തരം തരുമെന്നരുളിയോനേ
നീക്കം വരാത്ത നിന്‍ വാഗ്ദത്തമെന്‍
പേര്‍ക്കു നീ തന്നുവല്ലോ - കേള്‍ക്കണേ..
3
വചനമെന്നാത്മാവിന്‍ ദാഹം തീര്‍പ്പാന്‍
അരുളുക ദാസരില്‍ വരമധികം
പകരുക ആത്മാവിന്‍ തിരുശക്തിയാല്‍
നിറയുവാന്‍ നിന്‍ ജനങ്ങള്‍ - കേള്‍ക്കണേ..
4
പാപവും രോഗവും അകറ്റിടുമാ-
രുധിരത്തിന്‍ അല്‍ഭുതശക്തിയിന്ന്
അറിയുവാനിവിടെ വിശ്വാസത്തിന്‍റെ
ഹൃദയങ്ങള്‍ തുറക്കേണമേ - കേള്‍ക്കണേ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com