• waytochurch.com logo
Song # 13004

ആശ്വാസദായകനായ് csi kerla


 ആശ്വാസദായകനായ്‌
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍

1. ആവശ്യഭാരങ്ങളാല്‍ - ഞാന്‍
ആകുലനായിടുമ്പോള്‍
തന്‍റെ സാന്ത്വനം നല്‍കി വഴി നടത്തും
യേശു അരികിലുണ്ട് - (ആശ്വാസ..)

2. രോഗം പ്രയാസങ്ങളാല്‍ - ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും
യേശു അരികിലുണ്ട് - (ആശ്വാസ..)

3. ലോകത്തിന്‍ കെടുതികളില്‍ - ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട് - (ആശ്വാസ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com