ആശ്വാസദായകനായ് CSIKerla
ആശ്വാസദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്
1. ആവശ്യഭാരങ്ങളാല്‍ - ഞാന്‍
ആകുലനായിടുമ്പോള്‍
തന്റെ സാന്ത്വനം നല്കി വഴി നടത്തും
യേശു അരികിലുണ്ട് - (ആശ്വാസ..)
2. രോഗം പ്രയാസങ്ങളാല്‍ - ഞാന്‍
ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില് കാത്തിടും
യേശു അരികിലുണ്ട് - (ആശ്വാസ..)
3. ലോകത്തിന് കെടുതികളില്‍ - ഞാന്‍
താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട് - (ആശ്വാസ..)