• waytochurch.com logo
Song # 13005

കൃപയേറും കര്ത്താവിലെന് വിശ്വാസം


1. കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസം
അതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങള്‍ നിറയുമീ ഭൂവാസം
കൃപയാല്‍ മനോഹരമായ്
പല്ലവി
കൃപ കൃപയൊന്നെന്നാശ്രയമായ്
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികള്‍ വന്നാലും എതിരുയര്‍ന്നാലും
കൃപമതിയെന്നാളും

2. ബലഹീനതയില്‍ നല്ല ബലമേകും
മരുഭൂമിയിലാനന്ദ തണലാകും
ഇരുള്‍ പാതയിലനുദിനമൊളി നല്‍കും
കൃപയൊന്നെന്നാശ്രയമായ് - (കൃപ കൃപ..)

3. എന്‍റെ താഴ്ചയിലവനെന്നെ ഓര്‍ത്തല്ലോ
ഘോരവൈരിയിന്‍ ബലമവന്‍ തകര്‍ത്തല്ലോ
തന്‍റെ കൈകളില്‍ അവനെന്നെ ചേര്‍ത്തല്ലോ
സ്തോത്രഗീതം പാടിടും ഞാന്‍ (കൃപ കൃപ..)

4. പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിനിമേലും
കൃപയാല്‍ നടത്തുമെന്നെ (കൃപ കൃപ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com