• waytochurch.com logo
Song # 13008

യേശുമതിയെനിക്കെന്നുമെന്നും CSIKerla443


1. യേശുമതിയെനിക്കെന്നുമെന്നും
ക്ലേശങ്ങള്‍മാത്രം സഹിച്ചെന്നാലും
അപ്പോഴും പാടും ഞാന്‍ ദൈവമേ
നീ എത്ര നല്ലവന്‍

നീയല്ലാതാരുമില്ലീശനെ
എന്‍റെ ഭാരം നീക്കാന്‍
നീയല്ലാതാരുള്ളൂ രക്ഷകാ
എന്‍റെ പാപം തീര്‍ക്കാന്‍
എന്നെ നീ ഏറ്റുകൊള്‍ ദൈവമേ
അപ്പോള്‍ ഞാന്‍ ശാന്തനാം

2. ജീവിതഭാരങ്ങള്‍ ഏറിയാലും
ജീവനാഥന്‍ കൈവെടിയുകില്ല
എന്നെ നടത്തുവാന്‍ ശക്തനാം
നീ എത്ര നല്ലവന്‍ - നീയല്ലാ..

3. ലോകത്തിലേകനായ് തീരുകിലും
രോഗത്താല്‍ ബാധിതനായിടീലും
കൈവെടിഞ്ഞീടാത്ത രക്ഷകാ
നീ എത്ര നല്ലവന്‍ - നീയല്ലാ..

4. ഏറിയ തെറ്റുകള്‍ ചെയ്തെന്നാലും
പാപിയായ് മുദ്രണം ചെയ്തീടിലും
സ്നേഹത്തില്‍ കൈക്കൊള്ളും ദൈവമേ
നീ എത്ര നല്ലവന്‍ - നീയല്ലാ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com