എന്നും നല്ലവന് യേശു എന്നും നല്ലവന് CSIKerla445
എന്നും നല്ലവന് യേശു എന്നും നല്ലവന്‍
ഇന്നലെയും ഇന്നും എന്നും അന്യനല്ലവന്‍
1. ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തന്‍ മാര്‍വ്വിലെന്നെ ചേര്‍ത്തിടും
2. സംഭവങ്ങള്‍ കേള്‍ക്കവെ കമ്പം ഉള്ളില്‍ ചേര്‍ക്കവെ
തമ്പുരാന്‍റെ തിരുവചനം ഓര്‍പ്പിക്കും പോലാകവെ
3. ഉലകവെയില്‍ കൊണ്ടു ഞാന്‍ വാടിവീഴാതോടുവാന്‍
തണലെനിക്കു നല്‍കീടുവാന്‍ വലഭാഗത്തായുണ്ടു താന്‍
4. രാവിലും പകലിലും ചേലൊടുതന്‍ പാലനം
ഭൂവിലെനിക്കുള്ളതിനാല്‍ മാലിനില്ല കാരണം - എന്നും..