• waytochurch.com logo
Song # 13011

നിന്നിലാശ്വാസം കാണാന് CSIKerla446


 നിന്നിലാശ്വാസം കാണാന്‍
നിന്നിലാശ്രയം വയ്ക്കാന്‍
ഉടയോന്‍ നീ ചാരെയുള്ളപ്പോളാരും
ഇല്ലെന്നു ചൊല്ലാതിരിക്കാന്‍
നാഥാ വിശ്വാസം താ
താ താ അഭയം താ - നിന്നിലാശ്വാസം..

1. ജാതികള്‍ തമ്മില്‍ കലഹിക്കുന്നു-രാജ്യം
തന്നുള്ളില്‍ ഛിദ്രിക്കുന്നു
യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പങ്ങള്‍ മൂലം
ഉള്ളം നടുങ്ങീടുന്നു
നാഥാ വിശ്വാസം താ
താ താ അഭയം താ - നിന്നിലാശ്വാസം..

2. ആരുമില്ലാശ്രയമെന്നു തോന്നും നേരം
ഏകാന്ത വേളകളില്‍
കൂടെ വസിക്കും അനാഥരായ് തള്ളുക-
യില്ലെന്നു ചൊന്നവനേ
നാഥാ വിശ്വാസം താ
താ താ അഭയം താ - നിന്നിലാശ്വാസം..

3. ജീവിപ്പിച്ചിടും തിരുവചനം ഞങ്ങള്‍
ഉള്ളില്‍ കരുതീടുവാന്‍
നിത്യതയേകാമെന്നുള്ളനിന്‍ വാക്കുകള്‍
മാരില്ലെന്നോര്‍ത്തീടുവാന്‍
നാഥാ വിശ്വാസം താ
താ താ അഭയം താ - നിന്നിലാശ്വാസം..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com