• waytochurch.com logo
Song # 13012

കര്ത്താവെന്റെ ബലവും സംഗീതവും CSIKerla447


 കര്‍ത്താവെന്‍റെ ബലവും സംഗീതവും
എന്നാത്മ രക്ഷയുമവനല്ലോ
ഉല്ലാസഘോഷങ്ങളുണ്ട്
ജയസന്തോഷ ഗീതങ്ങളുണ്ട്
നീതിയുള്ളവര്‍ വാഴുന്ന വീട്ടില്‍ - കര്‍ത്താ..

1. മനുഷ്യരിലാശ്രയം വയ്ക്കുകില്ല - ഞാന്‍
യഹോവയില്‍ ആശ്രയിക്കും
പ്രഭുക്കളിലാശ്രയം വയ്ക്കുകില്ല - ഞാന്‍
യഹോവയിലാശ്രയിക്കും
അവന്‍ ദയയുള്ളവന്‍ - ദീര്‍ഘക്ഷമയുള്ളവന്‍
കൃപമേല്‍ കൃപ പകരുന്നവന്‍ - കര്‍ത്താ..

2. യേശു എന്‍ ചാരെ ഉള്ളതിനാല്‍ - ഞാന്‍
ഏതിലും ഭയപ്പെടില്ല
വൈരികളെന്നെ വളയുകിലും - ഞാന്‍
അണുവിട പതറുകില്ലാ
ഞാന്‍ വിളിച്ചിടുമ്പോള്‍ അവന്‍ വിടുവിക്കുന്നു
വലങ്കരമതില്‍ കരുതീടുന്നു - കര്‍ത്താ..

3. സകല സത്യത്തിലും വഴിനടത്താന്‍ - സ്വര്‍ഗ്ഗ
കാര്യസ്ഥനെനിക്കുള്ളതാല്‍
മരുവിലെന്‍ വേലതികച്ചിടുവാന്‍ - ആത്മ
ബാലമവനരുളീടുന്നു
താതനെനിക്കഭയം സുതനെനിക്കഭയം
വിശുദ്ധാത്മനുമെനിക്കഭയം - കര്‍ത്താ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com