• waytochurch.com logo
Song # 13013

സ്തോത്രം ദേവാ സ്തോത്രം നാഥാ CSIKerla448


 സ്തോത്രം ദേവാ, സ്തോത്രം നാഥാ
സ്തോത്രമിന്നുമെന്നുമേ - സ്തോത്രം ദേവാ

1. കരുതീടുന്നു കരുണാമയന്‍
കരകാണാക്കടലിതില്‍ കണ്മണിപോല്‍
ഒരുനാളിലും പിരിയാതവന്‍
അരികേയുണ്ടാശ്വാസ ദായകനായ് - സ്തോത്രം..

2. നശ്വരമാകുമീ ലോകമിതില്‍
ആശവെച്ചീയേഴ ഓടരുതേ
ഈശാ, നിന്‍ പൊന്‍മുഖം മാത്രമെന്നില്‍
ആശാകിരണം ചൊരിഞ്ഞീടണേ - സ്തോത്രം..

3. പരിഹാസങ്ങള്‍ പീഡനങ്ങള്‍
നിന്‍ മക്കള്‍ക്കേറെയുണ്ടീയുലകില്‍
കെല്പേകുകേശുവേ, നിന്‍ നിന്ദയെന്‍
വന്‍ധനമായെണ്ണി സ്വീകരിപ്പാന്‍ - സ്തോത്രം..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com