• waytochurch.com logo
Song # 13014

അൻപിൻ രൂപി യേശുനാഥാ csikerla


 1
അൻപിൻ രൂപി യേശുനാഥാ
നിന്‍ ഇഷ്ടം എന്‍ ഇഷ്ടമാക്ക
കുരിശിൽ തൂങ്ങി മരിച്ചവനേ!
എന്നെത്തേടി വന്നവനേ! (അൻപിൻ ..)
2
മൃത്യുവിന്‍റെ താഴ്വരയിൽ
ഞാന്‍ തെല്ലും ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനേ!
നിന്നിൽ നിത്യം ആശ്രയിക്കും (അൻപിൻ ..)
3
എന്തു ഞാന്‍ നിനക്കു നല്‍കും
വീണ്ടെടുത്ത ദൈവമേ
ഏഴയായി ഞാന്‍ കിടന്നു
എന്നെത്തേടി ചേര്‍ത്തവനേ (അൻപിൻ ..)
4
ജീവനോ മരണമതോ
ഏതായാലും സമ്മതം താന്‍
കുശവന്‍ കയ്യിൽ കളിമൺപോൽ
ഗുരുവേ എന്നെ നല്‍കിടുന്നേ (അൻപിൻ ..)
5
രോഗം നാശം നിന്ദ ദുഷി
വേറെ എന്തുവന്നാലും
വാഴും യേശു പാദത്തിൽ ഞാൻ
മുത്തം ചെയ്യും അവന്‍റെ പാദം (അൻപിൻ ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com