• waytochurch.com logo
Song # 13015

യേശുവേ നിന്മുഖം കാണുവാനായ് CSIKerla450


യേശുവേ നിന്‍മുഖം കാണുവാനായ്
ആശയായ് നിന്‍ സന്നിധേ ഞാന്‍ വരുന്നു
ആശുനിന്‍ ദര്‍ശനം അരുളേണമേ
ഈ പാര്‍ത്തലെ ഞാന്‍ ധന്യനായ് തീര്‍ന്നിടുവാന്‍

1. ആശയും നീയെന്‍ പ്രത്യാശയും നീയേ
ആത്മനാഥാ എന്നെ കൈവിടല്ലേ നീ
പാപം പൊറുക്കും പരമോന്നതാ നീയെന്‍
പ്രാര്‍ത്ഥന കേട്ടെന്നെ സ്വീകരിക്കൂ - യേശുവേ..

2. കണ്ണുനീര്‍ താഴ്വരയതിലും നാഥാ
അലയുന്നു ഞാന്‍ ഈ മരുവിന്‍ ചൂടിലും
അരുളേണമേ നിന്‍ ആശ്വാസവചനങ്ങള്‍
അടിയനീ ഊഴിയില്‍ അഭയമല്ലോ - യേശുവേ..

3. കഷ്ടം പ്രയാസങ്ങള്‍ ഏറിടും നേരം
അണയുന്നു ഞാന്‍ നിന്‍ പാദപീഠത്തില്‍
പാപിയാം എന്നുടെ രോഗ ദുഃഖങ്ങള്‍
ഇന്നിതാ നിന്‍ മുമ്പില്‍ അര്‍പ്പിക്കുന്നു - യേശുവേ..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com