• waytochurch.com logo
Song # 13016

കാണുന്നു ഞാന് യാഹില് CSIKerla451


 കാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു ശാശ്വത പാറ - കാണുന്നു..

1. സുസ്ഥിരമാനസനേവനുമെന്‍ യാഹില്‍
ആശ്രയം വയ്ക്കുകിലനുദിനം നാഥന്‍
കാത്തിടുമവനെ നല്‍ സ്വസ്ഥതയോടും
പാര്‍ത്ഥിവനവന്‍ തിരുക്കരങ്ങളിലെന്നും - കാണുന്നു..

2. ചെയ്കയില്ലവന്‍ നമ്മള്‍ പാപത്തിനൊത്തപോല്‍
പ്രതിഫലമരുളുന്നില്ലകൃത്യങ്ങള്‍ ഗണിച്ചു
വാനമീഭൂവില്‍ നിന്നുയര്‍ന്നിരിപ്പതുപോല്‍
പരന്‍ദയ ഭക്തന്മേല്‍ വലിയതു തന്നെ - കാണുന്നു..

3. ഓടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുക്കുകില്ലവന്‍ തിരി പുകവമിക്കുകിലും
നടത്തും തന്‍ വിധി ജയം ലഭിക്കും നാള്‍ വരെയും
തളരാതെയവന്‍ ഭൂവില്‍ സ്ഥാപിക്കും ന്യായം - കാണുന്നു..

4. വഴുതിടാതവനെന്നെ കരങ്ങളില്‍ കാത്തു
നിര്‍ത്തും തന്‍ മഹിമയിന്‍ സവിധത്തില്‍ നാഥന്‍
കളങ്കമറ്റാനന്ദപൂര്‍ണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നുമാമേന്‍ - കാണുന്നു


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com