• waytochurch.com logo
Song # 13019

നന്മയല്ലാതൊന്നും ചെയ്തിടാത്തവന് CSIKerla454


നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം മറക്കുന്നവന്‍
പുതുജീവനെന്നില്‍ പകരുന്നവന്‍

യേശു.. യേശു..
അവനാരിലും വലിയവന്‍
യേശു.. യേശു..
അവനാരിലും മതിയായവന്‍
1
ദൈവത്തെ സ്‌നേഹിക്കുമ്പോള്‍
സര്‍വ്വം നന്മയ്‌ക്കായ് ഭവിച്ചിടുന്നു
തിരുസ്വരമനുസരിച്ചാല്‍
നമുക്കൊരുക്കിടുമവനധികം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ (നന്മ..)
2
ഇരുള്‍ നമ്മെ മൂടിടുമ്പോള്‍
ലോക വെളിച്ചമായവനണയും
രോഗികളായിടുമ്പോള്‍
സൗഖ്യദായകനവന്‍ കരുതും
അവന്നാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍
നമ്മെ നിറച്ചീടുമനുദിനവും (നന്മ..)
3
കണ്ണുനീര്‍ താഴ്വരകള്‍
ജീവജലനദിയാക്കുമവന്‍
ലോകത്തിന്‍ ചങ്ങലകള്‍
മണിവീണയായ് തീര്‍ക്കുമവന്‍
സീയോന്‍ യാത്രയതില്‍ മോക്ഷമാര്‍ഗ്ഗമതില്‍
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവന്‍ (നന്മ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com