ഗീതം ഗീതം ജയ ജയ ഗീതം CSIKerla458
1
ഗീതം ഗീതം ജയ ജയ ഗീതം
പാടുവിന്‍ സോദരരേ - നമ്മള്‍
യേശുനാഥന്‍ ജീവിക്കുന്നതിനാല്‍
ജയഗീതം പാടിടുവിന്‍
2
പാപം ശാപം സകലവും തീര്‍പ്പാന്‍
അവതരിച്ചിഹ നമുക്കായ് - ദൈവ
കോപത്തീയില്‍ വെന്തെരിഞ്ഞവനായ്
രക്ഷകന്‍ ജീവിക്കുന്നു (ഗീതം..)
3
ഉലകമാഹാന്മാരഖിലരുമൊരുപോല്‍
ഉറങ്ങുന്നു കല്ലറയില്‍ - നമ്മള്‍
ഉന്നതനേശു മഹേശ്വരന്‍ മാത്രം
ഉയരത്തില്‍ വാണിടുന്നു (ഗീതം..)
4
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പീന്‍
ഉല്‍സുകരായിരിപ്പിന്‍ - നമ്മള്‍
ആത്മനാഥന്‍ ജീവിക്കവേ ഇനീം
അലസത ശരിയാമോ? (ഗീതം..)
5
വാതിലുകളെ! നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍
വരുന്നിതാ ജയരാജന്‍ - നിങ്ങള്‍
ഉയര്‍ന്നിരിപ്പീന്‍ കതകുകളെ ശ്രീ-
യേശുവെ സ്വീകരിപ്പാന്‍ (ഗീതം..)