• waytochurch.com logo
Song # 13025

യേശുവേ നിന് വലങ്കരത്താലെന്നെ CSIKerla460


യേശുവേ നിന്‍ വലങ്കരത്താലെന്നെ
ഓരോ ചുവടും നടത്തീടണേ
യേശുവേ നിന്‍ ചിറകടിയതിലെന്നെ
അഭയം നല്‍കി കാക്കണമേ

കൃപ താ.. താ നാഥാ
കൃപമേല്‍ കൃപ തന്നരുള്‍നാഥാ
കൃപ താ.. താ നാഥാ
1
കുരിശിലെന്‍ പാപക്കടം വീട്ടിയോന്‍ നീ
തിരുനിണമതില്‍ സ്നാനമേകിയോന്‍ നീ
പുതുജീവന്‍ തന്നുണര്‍ത്തിയതും സ്വര്‍ഗ്ഗ-
സ്നേഹം തന്നതും നീ (കൃപ താ..)
2
മനസ്സറിയാതുയരും വേദനയില്‍
വഴികളടഞ്ഞുപോകും വേളയില്‍
ഒരുനാളും കൈവെടിയാതെ വഴി-
കാട്ടും നല്ലിടയാ (കൃപ താ..)
3
ഒരു തരത്തിലും നിന്നെ പിരിഞ്ഞിടാതെ
വരുംവരെയീയുലകില്‍ തളര്‍ന്നിടാതെ,
തിരുനാദം കേട്ടനുഗമിക്കാന്‍ നിത്യ
രാജ്യം പൂകിടുവാന്‍ (കൃപ താ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com