ജീവന്റെ ഉറവിടം ക്രിസ്തുവത്രെ CSIKerla461
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രെ
നാവിനാലവനെ നാം ഘോഷിക്കാം
അവനത്രെ എന്‍ പാപഹരന്‍
തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു
1
താഴ്ചയിലെനിക്കവന്‍ തണലേകി
താങ്ങിയെന്നെ വീഴ്ചയില്‍ വഴി നടത്തി
തുടച്ചെന്‍റെ കണ്ണുനീര്‍ പൊന്‍കരത്താല്‍
തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ - (ജീവന്‍റെ..)
2
നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍
അലംകൃതമായ തിരുവചനം
അനുദിനം തരുമവന്‍ പുതുശക്തിയാല്‍
അനുഭവിക്കും അതി സന്തോഷത്താല്‍ - (ജീവന്‍റെ..)
3
കരകാണാതാഴിയില്‍ വലയുവോരെ
കരുണയെ കാംക്ഷിക്കും മൃതപ്രായരേ
വരികവന്‍ ചാരത്തു ബന്ധിതരേ
തരുമവന്‍ കൃപ മനഃശ്ശാന്തിയതും - (ജീവന്‍റെ..)