ആശ്വാസത്തിന് ഉറവിടമാം ക്രിസ്തു CSIKerla46
ആശ്വാസത്തിന്‍ ഉറവിടമാം ക്രിസ്തു
നിന്നെ വിളിച്ചീടുന്നു
1. അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടി
നിന്നെ വിളിച്ചീടുന്നു (ആശ്വാസ..)
2. പാപാന്ധകാരത്തില്‍ കഴിയുന്നോരെ
രോഗങ്ങളാല്‍ മനം തകര്‍ന്നവരെ
നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ (ആശ്വാസ..)
3. വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടുന്ന
ആശ്വാസമരുളാന്‍ വന്നീടുന്ന
അരുമപിതാവിന്‍റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ (ആശ്വാസ..)