എന്നെ കൈവെടിയാത്തവനേ CSIKerla463
എന്നെ കൈവെടിയാത്തവനേ
കരുണാമയനേ ദേവാ
തിരുക്കരം പിടിച്ചടിയനെ നടത്തീടുകില്‍
നിത്യജീവന്റെ പാതയില്‍ നടന്നീടുമേ
എന്നെ കൈവെടിയാത്തവനേ-
1. ഹൃദയത്തിനാധികളാല്
ജീവിതം തളര്‍ന്നീടുമ്പോള്‍
പാദങ്ങളിടറാതെ ധൈര്യമായ് നടക്കാന്‍
സാന്നിദ്ധ്യം പകര്‍ന്നിടണേ - എന്നെ..
2. ഏവരും ത്യജിച്ചീടുമ്പോള്
ഭീതികള്‍ എറിടുമ്പോള്‍
പരിശുദ്ധനാഥനിലഭയം പ്രാപിക്കില്‍
അവനെന്നെ നടത്തീടുമെ - എന്നെ..
3. നിന്ദകള്‍ ഏറിടുമ്പോള്
മാനസം പിടഞ്ഞിടുമ്പോള്‍
പരമപിതാവിന്റെ കാരുണ്യം തേടുകില്
ആശ്വാസം പകര്‍ന്നിടുമേ - എന്നെ..