പാടിപുകഴ്ത്തിടാം ദേവ ദേവനെ CSIKerla
1. പാടിപുകഴ്‌ത്തിടാം ദേവ ദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവെ
നാം പാടി പുകഴ്‌ത്താം
യേശു എന്ന നാമമേ എന്നാത്മാവിന്‍ ഗീതമേ
എന്‍ പ്രിയ യേശുവെ ഞാനെന്നും വാഴ്‌ത്തിപുകഴ്‌ത്തിടുമെ
2. ഘോരഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തില്‍
കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച സ്‌നേഹം നിത്യം പാടും ഞാന്‍ (യേശു..)
3. പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാന്‍ മറക്കാ എന്ന വാര്‍ത്തയാല്‍
താഴ്‌ത്തി എന്നെ തന്‍ കരത്തില്‍ വച്ചു ജീവപാതെ എന്നും ഓടും ഞാന്‍ (യേശു..)
4. ഭൂമി എങ്ങും പോയി സാക്ഷിചൊല്ലുവിന്‍ എന്നുരച്ച കല്‍പനയതാല്‍
ദേഹം ദേഹിയെല്ലാം ഒന്നായ് ചേര്‍ന്നു പ്രീയനായ് വേലചെയ്യും ഞാന്‍ (യേശു..)
5. യോര്‍ദ്ദാന്‍ സമ മനശോധനയിലും താണുവീണു പോകാതെ
ആര്‍പ്പിന്‍ ജയധ്വനിയോടു കാത്തുപാലിക്കുന്ന സ്‌നേഹമാശ്ചര്യം (യേശു..)