• waytochurch.com logo
Song # 13038

എന്നുള്ളമേ സ്തുതിക്ക നീ പരനെ തന് CSIKerla473


എന്നുള്ളമേ സ്തുതിക്ക നീ പരനെ -തന്‍
നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി പുകഴ്ത്താം

1. സുരലോക സുഖം വെടിഞ്ഞു - നിന്നെ
തേടി വന്ന ഇടയന്‍ - തന്‍റെ
ദേഹമെന്ന തിരശ്ശീല ചീന്തി തവ
മോക്ഷ മാര്‍ഗ്ഗം തുറന്നു (എന്നുള്ളമേ..)

2. പാപരോഗത്താല്‍ നീ വലഞ്ഞു - തെല്ലു-
മാശയില്ലാതലഞ്ഞു - പാരം
കേണിടുമ്പോള്‍ തിരുമേനിയതില്‍ നിന്‍റെ
വ്യാധിയെല്ലാം വഹിച്ചു (എന്നുള്ളമേ..)

3. പലശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
നിന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ
നിന്‍റെ ഭാരമെല്ലാം ചുമന്നു (എന്നുള്ളമേ..)

4. ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു
പ്രത്യാശ വര്‍ദ്ധിപ്പിച്ചു പാലിച്ചീടും തവ
സ്നേഹമതിശയമേ (എന്നുള്ളമേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com