ഹാ മനോഹരം യാഹേ നിന്റെ ആലയം CSIKerla475
1. ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നേ
ഹാല്ലേലൂയ്യാ പാടും ഞാന്‍
ദൈവം നല്ലവന്‍ എല്ലാവര്ക്കും വല്ലഭന്
തന് മക്കള്‍ക്കെന്നും പരിചയായ്
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക്
2. ഒരു സങ്കേതം നിന്റെ യാഗപീഠങ്ങള്‍
മീവല്‍ പക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിന് നന്മകളെ ഓര്‍ത്തു
പാടി സ്തുതിച്ചിടും ഞാന്‍ (ദൈവം..)
3. ഞങ്ങള്‍ പാര്‍ത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങള്‍ ശക്തരാം എന്നും നിന്റെ ശക്തിയാല്‍
കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ് (ദൈവം..)