ലോകെ ശോക സാഗരെ നീ മുങ്ങുമ്പോള് CSIKerla
When upon life's billows
1. ലോകെ ശോക സാഗരെ നീ മുങ്ങുമ്പോള്‍
ആകുല പാത്രവാനായ് നീ തീരുമ്പോള്‍
കര്‍ത്തന്‍ വര്‍ഷിപ്പിക്കും അനുഗ്രഹങ്ങള്‍
എത്ര എന്നു ചിന്തിച്ചേറ്റം മോദിക്ക
എത്ര മോദമുണ്ടിന്നേരത്തില്‍
ദൈവത്തിന്‍ കരുണയോര്‍ക്കുമ്പോള്‍
ഉല്ലസിക്ക ഭാരവാഹിയേ
ഈശന്‍ ഏറ്റം കരുതുന്നു നിനക്കായ്
2. പ്രാപഞ്ചിക ചിന്തയാല്‍ വലയുന്നോ
ക്രൂശുവഹിപ്പാനേറ്റം പ്രയാസമോ
സന്ദേഹം വേണ്ടാ നീ കാണും ആശ്വാസം
ഇന്നേരം രക്ഷകന്‍ പാദം ചേര്‍ന്നീടില്‍ - എത്ര..
3. നശ്വരമാം ധനത്തെ നീ കാണുമ്പോള്‍
ലേശം വിഷാദം അസൂയയും വേണ്ട
ശാശ്വതം നിന്‍ സ്വര്‍ഗ്ഗത്തിലെ നിക്ഷേപം
യേശു വാഗ്ദത്തം ചെയ്തല്ലോ നിനക്കായ് - എത്ര..
4. കല്ലോല തുല്യമാം അല്ലല്‍ വന്നീടില്‍
തെല്ലും ഭീതി വേണ്ടെല്ലാ മനതാരില്‍
കര്‍ത്തന്‍ നല്‍കും ആശിസ്സുകള്‍ ഓര്‍ത്തേവം
സ്വര്‍ഗ്ഗം ചേരും നേരം വരെ മോദിക്ക - എത്ര..