• waytochurch.com logo
Song # 13043

എന് സങ്കടങ്ങള് സകലവും തീര്ന്നുപോയി CSIKerla478


 എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സം‍ഹാരദൂതനെന്നെ കടന്നുപോയി
1
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (എന്‍ ‍..)
2
ഫറവോനു ഞാ-നിനി അടിമയല്ല
പരമസീയോ-നില്‍ ഞാന്‍ അന്യനല്ല (എന്‍ ‍..)
3
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (എന്‍ ‍..)
4
മരുവിലെന്‍ ദൈവമെനിക്കധിപതിയെ
തരുമവന്‍ പുതുമന്ന അതുമതിയെ (എന്‍ ..)
5
മനോഹരമായ കനാന്‍ ദേശമേ
അതെ! എനിക്കഴിയാത്തൊരവകാശമേ (എന്‍ ‍..)
6
ആനന്ദമേ - പരമാനന്ദമേ
കനാന്‍ ജീവിത-മെനിക്കാനന്ദമേ (എന്‍ ‍..)
7
എന്‍റെ ബലവും - എന്‍റെ സം‍ഗീതവും
എന്‍ രക്ഷയും യേശു അത്രെ ഹാല്ലേലുയ്യാ (എന്‍ ‍..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com