ആനന്ദിച്ചാര്‍ത്തിടും ഞാന്‍ പുതുഗീതങ്ങള്‍ പാടിടും ഞാന്‍ CSIKerla480
ആനന്ദിച്ചാര്‍ത്തിടും ഞാന്‍ പുതുഗീതങ്ങള്‍ പാടിടും ഞാന്‍
അരുമ നാഥന് ചെയ്ത വന്കൃപകള്ക്കായി
അനുദിനം സ്തുതിച്ചിടും ഞാന്‍
1. കണ്മണി പോലെന്നെ കാത്തിടും കര്ത്തന് തന്
കരുണകളോര്‍ത്തു ഞാന്‍ പാടീടുമേ
ആപത്തനര്ത്ഥങ്ങളനവധിയില് നിന്നും
അനുദിനമവനെന്നെ വിടുവിക്കുമെ - ആനന്ദി..
2. ഭാരങ്ങള്‍ ദുഃഖങ്ങള്‍ നീക്കിടും കര്ത്തന് തന്
വാത്സല്യമോര്ത്തു ഞാന്‍ പാടിടുമേ
രോഗങ്ങള്‍, പീഡകള്‍ മാറ്റിടും കര്ത്തന് തന്
സാന്നിദ്ധ്യമോര്ത്തു ഞാന്‍ വാഴ്ത്തീടുമേ - ആനന്ദി..
3. മാലിന്യമേശാതെ പാലിക്കും കര്ത്തന് തന്
സ്നേഹത്തെയോര്‍ത്തു ഞാന്‍ പാടീടുമേ
രാജാധിരാജനാം കര്‍ത്തനെ കാണുവാന്‍
നാളുകളെണ്ണി ഞാന്‍ പാര്‍ത്തിടുമേ - ആനന്ദി..