• waytochurch.com logo
Song # 13047

ലോകത്തിലേകയാശ്രയം എന് യേശു മാത്രം CSIKerla48


1. ലോകത്തിലേകയാശ്രയം എന്‍ യേശു മാത്രം
ശോകങ്ങളേറി വന്നാലും
വേണ്ടാ ഈ ലോകയിമ്പം പ്രീയനെ! നീ മതി
എന്നും വാഴ്ത്തി പാടും ഞാന്‍

2. ഉറ്റവറായിരുന്നവര്‍ ദ്വേഷിച്ചാലും
മാറ്റമില്ലാത്ത സ്നേഹിതന്‍
ക്ലേശം നിറഞ്ഞ ലോകയാത്രയില്‍ താങ്ങിടും
വീണ്‍ ശക്തിയാലെ നിത്യവും - ലോക..

3. തേടിയതല്ല ഞാന്‍ നിന്നെ ക്രൂശിന്‍ സ്നേഹം
നേടിയ പാപിയാമെന്നെ
ഓടുന്നു ലാക്കിലേക്കു പാടുകള്‍ ഏറ്റു ഞാന്‍
മാറുവാനാവതല്ലിനീ - ലോക..

4. മാറായുണ്ടീമരുവതില്‍ - സാരമില്ല
മാറായിന്‍ നാഥനാമേശു
മാറാത്ത വാക്കു തന്നോന്‍ മാറുമോ ആയവന്‍
മാറാ മധുരമാക്കിടും - ലോക..

5. വിശ്വാസക്കപ്പല്‍ താഴുമോ - ഈയുലകില്‍
ഈശാനമൂലനേറുന്നേ
ആശ്വാസമേകുവാന്‍ നീ വേഗമായ്‌ വന്നാലും
വിശ്വാസനായകാ! പ്രിയാ - ലോക..

6. നിന്‍ ശക്തി കാഴ്ച ശബ്ദങ്ങള്‍ ഏറെ വേണം
വിശ്വാസപ്പോരില്‍ നില്ക്കുവാന്‍
പത്മോസിലെത്രനാള്‍ ഞാനേകനായ് പാര്‍ക്കണം
വിശ്വാസ ത്യാഗമില്ലാതെ - ലോക..


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com