എന് ദൈവമേ ഇതാ CSIKerla491
'എന്‍ ദൈവമേ ഇതാ'
എന്ന രീതി
1. എന്‍ യേശു നായകാ നിന്‍ സവിധേ
വന്നു ഞാനഭയം തന്നരുള്‍ക
മഹോന്നതാസനാ നിന്‍ സന്നിധാനത്തില്‍
നിന്‍ സന്നിധാനത്തില്‍ ഞാന്‍ ചേരട്ടെ
2. ലോകസുഖങ്ങളാല്‍ ഞാനലഞ്ഞു
സ്നേഹകരങ്ങളാല്‍ നീയണച്ചു
പാപങ്ങള്‍ നീങ്ങിപ്പോയി - ഭീതികള്‍ തീര്‍ന്നുപോയി
നിന്‍ സന്നിധാനത്തില്‍ ഞാന്‍ ചേരട്ടെ
3. ദൂതന്മാര്‍ ഗാനങ്ങള്‍ പാടിടുന്നു
കാഹള നാദങ്ങള്‍ കേട്ടിടുന്നു
ആ സ്വര്‍ഗ്ഗഗാനങ്ങള്‍ ഞാനേറ്റു പാടുവാന്‍
നിന്‍ സന്നിധാനത്തില്‍ ഞാന്‍ ചേരട്ടെ
4. ആത്മാവാലെന്നെ നീ ആരാഞ്ഞതാല്‍
ആശയായ് വന്നു ഞാന്‍ നിന്‍ സവിധേ
നിന്നോടു കൂടി ഞാന്‍ എന്നെന്നും വാണിടാന്‍
നിന്‍ സന്നിധാനത്തില്‍ ഞാന്‍ ചേരട്ടെ