• waytochurch.com logo
Song # 13058

യേശുവോടു ചേര്ന്നിരിപ്പതെത്രമോദമേ CSIKerla493


 1
യേശുവോടു ചേര്‍ന്നിരിപ്പതെത്രമോദമേ
യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശതന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ (2)
ആശു തന്‍റെ കൂടെ വാഴാന്‍ കാംക്ഷിച്ചീടുന്നേ (2) (യേശു..)
2
പോക്കിയെന്‍റെ പാപമെല്ലാം തന്‍റെയാഗത്താല്‍
നീക്കിയെന്‍റെ ശാപമെല്ലാം താന്‍ വഹിച്ചതാല്‍
ഓര്‍ക്കുന്തോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചീടുന്നേ
പാര്‍ക്കുന്നേ തന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ (യേശു..)
3
ശ്രേഷ്ഠമേറും നാട്ടിലെന്‍റെ വാസമാക്കുവാന്‍
ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍
കൈകളാല്‍ തീര്‍ക്കാത്ത നിത്യ പാര്‍പ്പിടം തന്നില്‍
വാണിടുന്ന നാളിന്നായ് ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ (യേശു..)
4
എന്നു തീരുമെന്‍റെ കഷ്ടം ഇങ്ങീമന്നിലെ
അന്നുമാറുമെന്‍റെ ദുഃഖം നിശ്ചയം തന്നെ
അന്നു തന്‍റെ ശുദ്ധരൊത്തു പാടി ആര്‍ക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം (യേശു..)
5
നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ
അല്ലല്‍ തീര്‍ക്കാനെന്നു വന്നു ചേര്‍ത്തീടുമെന്നെ
തുല്യമില്ലാമോദത്തോടു വീണകളേന്തി
ഹല്ലേലുയ്യാ ഗാനം പാടി വാണീടുവാനായ് (യേശു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com