യേശുക്രിസ്തുയിര്ത്തു ജീവിക്കുന്നു CSIKerla
1. യേശുക്രിസ്തുയിര്ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹലോകത്തില്‍ ഞാനിനി വേഗം വരും
രാജരാജനായ് വാണിടുവാന്‍
ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശു കര്‍ത്താവു ജീവിക്കുന്നു - യേശു..
2. കൊല്ലുന്ന മരണത്തിന് ഘോരതര
വിഷപ്പല്ലു തകര്ന്നതാകയാല് - ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മള്
വെല്ലുവിളിക്കുകയായാം - ഹാ! ഹല്ലേലുയ്യാ.. യേശു..
3. എന്നേശു ജീവിക്കുന്നായതിനാല്‍
ഞാനുമെന്നേയ്ക്കും ജീവിക്കയാം - ഇനി
തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്നേശുവത്രെ - ഹാ! ഹല്ലേലുയ്യാ.. യേശു..
4. മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍
മുന്നില്‍ മഹത്വത്തിലാം - ഇനി
വിണ്ണില്‍ ആ വീട്ടില്‍ ചെന്നെത്തുന്ന നാളു-
കളെണ്ണി ഞാന്‍ പാര്‍ത്തിടുന്നു - ഹാ! ഹല്ലേലുയ്യാ.. യേശു..