കേദാരം ആദിതാളം CSIKerla496
കേദാരം - ആദിതാളം
പല്ലവി
യൂദര്‍ രാജസിംഹം ഉയിര്ത്താനിന്നു
ഉയിര്ത്താനിന്നു നരകം ജയിച്ചാനിന്നു - യൂദര്‍
ചരണങ്ങള്‍
1. സാത്താന് സേനയുമായ് ഓടിടവേ
ഓടിടവേ ഉരുകി വാടിടവേ - യൂദര്‍
2. വാനസേന എല്ലാം സ്തുതിച്ചീടവേ
സ്തുതിച്ചീടവേ പരനെ സ്തുതിച്ചീടവേ - യൂദര്‍
3. മരണത്തിന് ബന്ധനങ്ങള്‍ അഴിഞ്ഞുപോയി
അഴിഞ്ഞുപോയി ക്ഷണത്തില്‍ മുറിഞ്ഞുപോയി - യൂദര്‍
4. ഉയിര്ത്താനെന്ന ധ്വനി എങ്ങും കേള്‍ക്കുന്നു
എങ്ങും കേള്‍ക്കുന്നു ഭയം എന്നും നീക്കുന്നു - യൂദര്‍
5. സ്ത്രീകള്‍ ദൂതരെക്കണ്ടാനന്ദിച്ചു
ആനന്ദിച്ചു പരനെ അവന് സ്തുതിച്ചു - യൂദര്‍
6. ഉയിര്‍ത്ത ക്രിസ്തു ഇനി മരിക്കയില്ല
മരിക്കയില്ല ഇനി മരിക്കയില്ല - യൂദര്‍
7. ക്രിസ്തോരെ അവനെ സേവിക്കുവിന്‍
സേവിക്കുവിന്‍ പരനെ അന്ത്യത്തോളവും - യൂദര്‍