എന് പടകില് യേശുവുണ്ടേ CSIKerla497
എന്‍ പടകില് യേശുവുണ്ടേ
എന്‍റെ നിത്യനായകന്‍ താന്‍
അലറുന്ന കാറ്റില്‍ അലയാതെ പോവാന്‍
എന്‍ പടകില് യേശുവുണ്ടേ
1. ലോകയാത്രയില്‍ വീഴാതെ ഓടുവാന്‍
യേശുവില്‍ ഞാനെന്നുമെന്നും ചാരുവാന്‍
എന്‍ പടകില്‍ നാഥനുണ്ടേ
ഈ വന്‍തിരയെ ജയിച്ചീടുവാന്‍ (എന്‍ പടകില്‍..)
2. അന്ധകാര ശക്തിയെ ജയിച്ചീടാന്‍
യേശുവില്‍ വസിച്ചു ഞാന്‍ പ്രകാശിപ്പാന്‍
എന്‍ പടകില്‍ കര്‍ത്തനുണ്ടേ
ഈ വന്‍ചുഴിയെ ജയിച്ചീടുവാന്‍ (എന്‍ പടകില്‍..)