ബാലരാം അടിയങ്ങളില്‍ മനു
Chords: ആനന്ദഭൈരവി - ആദിതാളം
ആനന്ദഭൈരവി - ആദിതാളം
പല്ലവി
ബാലരാം അടിയങ്ങളില്‍ മനു-
വേലനേ കനിയേണമേ
അനുകൂലനേ അലിയേണമേ
ചരണങ്ങള്‍
1. ശീലദോഷമകന്നു ഞങ്ങള്‍ സു-
ശീലരായ് മരുവീടുവാന്‍
ചേലോടെ അടിയങ്ങള്‍ നിന്നുടെ
ആലയങ്ങളുമാകുവാന്‍
2. ചെറിയ ബാലരെ അരികില്‍
വിടുവിനെന്നരുളിയോരഖിലേശനേ
അരികിലടിയരങ്ങണഞ്ഞുവരുവതി-
ന്നരുളണം കൃപ നാഥനേ
3. അടിയരുടെ ചെറുപഠനശാലയില്‍
വടിവോടെഴുന്നരുളീടണം
പഠനമടിയരിനകതലങ്ങളില്‍
പതിവതിന്നരുളീടെണം
4. ആശീര്‍വ്വാദമുണ്ടാകണം അടി-
യാരുടെ ഗുരുഭൂതരില്‍
ദാസരാമവര്‍ക്കധിക നന്മകള്‍
യേശുവേ അരുളീടേണം
5. കരുണയോടു പുതുഹൃദയമടിയരില്‍
അരുള്‍ക കരുണയിനാഴിയേ
മരണം വരെയും നിന്‍കൃപയില്‍ അമരുവാന്‍
അരുള്‍ക പരമാത്മാവിനെ (ബാലരാം..)