• waytochurch.com logo
Song # 13064

ബാലപ്രിയ യേശുവേ CSIKerla499


1. ബാലപ്രിയ യേശുവേ
ബാലരായ ഞങ്ങളെ
പ്രീതിയോടെ കേള്‍ക്കുക
രാത്രിയില്‍ നീ കാക്കുക

2. സൂര്യശോഭ മങ്ങിപ്പോയ്
പേടിയുള്ള രാത്രിയായ്
കൂടെ നീ ഇരിക്കുകില്‍
പേടിയില്ല രാത്രിയില്‍

3. ചെയ്തുപോയ പാപത്തെ
നീ പൊറുത്തു നീക്കുക
ഞങ്ങളുടെ ദുശ്ശീലത്തെ
കേവലം മാറ്റേണമേ

4. സൌഖ്യമായുറങ്ങുവാന്‍
രാവിലെ ഉണരുവാന്‍
നീ കൃപ തരേണമേ
സ്നേഹമുള്ള യേശുവേ

5. ഇന്നു തന്ന നന്മയെ
ഞങ്ങളോര്‍ത്തു പാടുമേ
അപ്പോഴും തരേണമേ
നിന്‍ നല്ല കൃപയെ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com