• waytochurch.com logo
Quick search

Song : 13068 : ഉണര്വ്വിന് വരം ലഭിപ്പാന് (CSI-Kerla-503) Lyrics


ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ - നിന്‍റെ വന്‍ കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ

1. ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (ഉണര്‍വ്വിന്‍..‍)

2. തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (ഉണര്‍വ്വിന്‍..‍)

3. തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍
ശാശ്വത ശാന്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (ഉണര്‍വ്വിന്‍..‍)

  • title
  • Name :
  • E-mail :
  • Type

© 2018 Waytochurch.com