ക്രിസ്തുവിന് സേന വീരരേ CSIKerla505
ക്രിസ്തുവിന്‍ സേന വീരരേ,
ഉയര്‍ത്തീടുവിന്‍ കൊടിയെ (2)
ധീരമായ് പോരാടിടാം, കര്‍ത്തന്‍ വേലചെയ്തിടാം
ജയ ഗീതം പാടിഘോഷിക്കാം (2)
പോക നാം പോക നാം
ക്രിസ്തുവിന്‍റെ പിന്‍പേ പോകനാം (2)
2. സത്യപാത കാട്ടിത്തന്നിടും
നീതിമാര്‍ഗ്ഗമോതിത്തന്നിടും (2)
ക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്
ക്രിസ്തുവിനായ് യുദ്ധം ചെയ്തിടാം (2)
3. കണ്ണുനീര്‍ തുടച്ചുനീക്കിടും
ആശ്രിതര്‍ക്കാലംബമേകിടും (2)
ജീവനെ വെടിഞ്ഞു ലോകയിമ്പം വെറുത്തു
ക്രിസ്തുവിനായ് പോര്‍ ചെയ്തിടാം (2)