മഴവില്ലും സൂര്യ ചന്ദ്രനും CSIKerla515
മഴവില്ലും സൂര്യ ചന്ദ്രനും
വിണ്ണിലെ പൊന്നിന് താരകളും
യേശുവിന് കൃപകളെ വര്‍ണ്ണിക്കുമ്പോള്‍
പാടും ഞാനുമങ്ങത്യുച്ചത്തില്
1. സല്കൃപയേകും നായകന്
കണ്ണുനീര് മായ്ക്കും നായകന്
എന്നെ ശാന്തമാം മേച്ചിലില്‍
നിത്യം നടത്തുമെന് നായകന് (മഴവില്ലും..)
2. കാരുണ്യമേകും നായകന്
ആശ്വസിപ്പിക്കും നായകന്
എന്നെ ചേര്‍ത്തിടും ചേലോടെ
കാത്തു രക്ഷിക്കുമെന് നായകന് (മഴവില്ലും..)