നിന് ദാനം ഞാന് അനുഭവിച്ചു CSIKerla517
നിന്‍ ദാനം ഞാന് അനുഭവിച്ചു
നിന്‍ സ്‌നേഹം ഞാന്‍ രുചിച്ചറിഞ്ഞു
യേശുവേ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍
1. യേശു എനിക്കു ചെയ്ത
നന്മകള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദികൊണ്ടെന്‍ മനം പാടീടുമേ
സ്‌തോത്രഗാനത്തിന്‍ പല്ലവികള്‍ (2) (യേശു..)
2. ദൈവമേ നിന്‍റെ സ്‌നേഹം
എത്ര നാള്‍ തളളി നീക്കി
അന്നു ഞാന്‍ അന്യനായ്, അനാഥനായ്
എന്നാലിന്നു ഞാന്‍ ധന്യനായ് (2) (യേശു..)