നല്ലവനേ നല് വഴി കാട്ടി CSIKerla518
നല്ലവനേ നല് വഴി കാട്ടി
എന്നെ വഴി നടത്തൂ
ഘോരവൈരിയെന്‍ പിന്നില്‍
ചെങ്കടല്‍ മുന്നില്‍
എന്നെ വഴി നടത്തൂ
1. മരുഭൂമിയില്‍ അജഗണം പോല്‍ തന്‍
ജനത്തെ നടത്തിയോനെ
ആഴിയതില്‍ വീഥിയൊരുക്കി
മറുകരയണച്ചവനെ
കണ്ണീര്‍ താഴ്വരയില്‍ ഇരുള്‍
വീഥികളില്‍ നീ
എന്നെ വഴിനടത്തൂ (നല്ലവനേ..)
2. ആപത്തിലും രോഗത്തിലും
എനിക്കഭയം നീ മാത്രമേ
കാലുകളെ വീഴ്ചയില്‍ നിന്നും
രക്ഷിക്കുന്നതും നീയേ
എന്‍റെ പ്രാണനെ മരണത്തില്‍
വീണ്ടെടുത്തോനേ
കണ്ണുനീര്‍ തുടപ്പോനെ (നല്ലവനേ..)