• waytochurch.com logo
Song # 13088

ഒരുനാളും പിരിയാത്ത നല്ല സഖിയായ് csikerla


ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌
എന്‍റെ യേശു അരികിലുണ്ട്
എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍
മതിയായ ബലവാനവന്‍

അവന്‍ നടത്തുന്ന വഴികളും
കരുതുന്ന വിധങ്ങളും
അനന്യവും അവര്‍ണ്യവുമേ (2) (ഒരു..)

1. രക്താംബരം പോല്‍ കഠിനമായ
കറയെല്ലാം കഴുകുമവന്‍ (2)
എന്‍റെ പാപം പോക്കിയെന്നെ
ശോഭയാര്‍ന്ന സൃഷ്ടിയാക്കുമേ (2) (അവന്‍..)

2. ഇത്രത്തോളം കരുതിയവന്‍
ജയത്തോടെ നടത്തുമവന്‍ (2)
എന്നുമെന്നും തന്‍ ദയയാല്‍
അളവില്ലാതെ തരുമെനിക്ക് (2) (അവന്‍..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com