നിന്നിഷ്ടം പോലെ എന് ദൈവമേ CSIKerla55
നിന്നിഷ്ടം പോലെ എന് ദൈവമേ
എന്നെ നടത്തേണം എന്നുമേ
കഷ്ടത വന്നാലും നിന്‍ വഴി
വിട്ടു പോകാതെന്നെ കാത്തിടണേ (2)
മന്നിടത്തില്‍ സങ്കടങ്ങള്‍
എന്നുള്ളത്തില്‍ തിങ്ങിവിങ്ങിടുമ്പോള്‍ (2)
വല്ലഭാ നീയല്ലാതാരുമേ
ഇല്ലെനിക്കാശ്വാസമായ് (2)
ശത്രു തന്‍റെ കൂരമ്പുകള്‍
എത്രയും ശക്തിയായ് എയ്തിടിലും (2)
കര്‍ത്താവേ നിന്‍ പൊന്നു കൈകളില്‍
ചേര്‍ത്തെന്നെ കാത്തിടണേ (2)
എന്‍ പ്രിയനേ എന്നുവരും
എന്‍ കണ്ണുനീരെല്ലാം എന്നു തീരും (2)
നിന്‍ മുഖം നേരില്‍ ഞാന്‍ കണ്ടല്ലാ-
തെന്‍ കണ്ണീര്‍ തോരില്ല (2)